തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ പ​രി​ശീ​ല​നം
Sunday, September 25, 2022 12:04 AM IST
മ​ല​പ്പു​റം: ആ​ത​വ​നാ​ട് മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന​കേ​ന്ദ്ര​വും വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തും താ​ലൂ​ക്ക് ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഏ​ക​ദി​ന ‘തെ​രു​വ് നാ​യ നി​യ​ന്ത്ര​ണ പ​രി​ശീ​ല​നം’ സം​ഘ​ടി​പ്പി​ച്ചു. വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി സ​ക്ക​റി​യ പ​രി​ശീ​ല​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​രീ​ഫ ചി​ങ്ങം​കു​ള​ത്തി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ‘പേ​വി​ഷ​ബാ​ധ-​മു​ൻ​ക​രു​ത​ലു​ക​ൾ, തെ​രു​വ്നാ​യ നി​യ​ന്ത്ര​ണം, ഫീ​ൽ​ഡു​ത​ല പ​രി​ശീ​ല​നം’ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​ന​ത്തി​നു ഡോ.​മേ​ജ​ർ സു​ധീ​ഷ് എ​സ്.​നാ​യ​ർ നേ​തൃ​ത്വം ന​ൽ​കി. എ​ൽ​എം​ടി​സി ആ​ത​വ​നാ​ട് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ.​ഷാ​ജ​ൻ ജേ​ക്ക​ബ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ടി​ഡി​ആ​ർ​എ​ഫ് ക​ണ്‍​വീ​ന​ർ ഉ​മ​ർ അ​ലി ശി​ഹാ​ബ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. പ​രി​ശീ​ല​ന​ത്തി​ൽ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ​ന​ൽ​കു​മാ​ർ, റ​ഫീ​ഖ് അ​ഫ്സ​ൽ, ഷ​മീ​ന സ​ലിം, മ​ല​യി​ൽ അ​ബ്ദു​റ​ഹ്മാ​ൻ, വാ​ഴ​ക്കാ​ട് വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ.​ര​മ്യാ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.