ആ​ലി​പ്പ​റ​ന്പ്: വ​ഴി​യി​ല​പ്പാ​റ​യി​ലെ പ​ടാ​പ്പു​റം കൂ​ട്ടാ​യ്മ കൊ​ച്ചി​യി​ലേ​ക്ക് പ​ഠ​ന, വി​നോ​ദ യാ​ത്ര ന​ട​ത്തി. കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യം നി​ല​നി​ർ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഉ​ൾ​പ്പെ​ടെ 30 കു​ടും​ബ​ങ്ങ​ളി​ൽ നി​ന്നാ​യി 72 പേ​രാ​ണ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

തൃ​പ്പൂ​ണി​ത്തു​റ ഹി​ൽ​പാ​ല​സ്, മ​റൈ​ൻ ഡ്രൈ​വ്, മെ​ട്രോ സ​ർ​വീ​സ്, ലു​ലു​മാ​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ക​ണ്‍​വീ​ന​ർ കെ. ​ഖ​മ​റു​ദീ​ൻ, പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​അ​ബ്ദു​ൾ​ഗ​ഫൂ​ർ, ഷം​സു​ദീ​ൻ ആ​ലി​പ്പ​റ​ന്പ്, കെ. ​മ​മ്മി, വി. ​രാ​മ​ദാ​സ്, പി. ​സൈ​ത് ബാ​വ, കെ. ​മു​ഹ​മ്മ​ദ് സ​ലീം, എ. ​മോ​ഹ​ൻ​ദാ​സ്, കെ. ​സി​ദീ​ഖ്, ഷം​സു​ദീ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.