വേരുംപുലാക്കലിൽ മിനി സ്റ്റേഡിയമായി
1560849
Monday, May 19, 2025 6:06 AM IST
മങ്കട: മങ്കട വേരുംപുലാക്കൽ മിനി സ്റ്റേഡിയം നാടിന് സമർപ്പിച്ചു. മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അസ്ക്കറലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി. അബ്ദുൾകരീം, വാർഡ് മെംബർ നുസ്റ കളത്തിങ്ങൽ, വി.കെ. മൻസൂർ, ടി.കെ. ശശീന്ദ്രൻ, സമദ് മങ്കട, പി.കെ. കുഞ്ഞാലിക്കുട്ടി, അബ്ബാസ് പെട്ടേങ്ങൽ, സമദ് പനങ്ങാടൻ, കെ. ഷംസുദീൻ, വി. സിദീഖ്, പി.ടി. മനാഫ്, വി. ഹാമിദലി എന്നിവർ പ്രസംഗിച്ചു.
കെ. ബക്കർഹാജി, വി. ഇക്ബാൽ, എ. ഷബീബ്, ടി. ഇബ്രാഹിം, കെ. ഹനീഫ, എ. സത്താർ, ഇ. ഫൈസൽ, ഇ. അബ്ദുസമാൻ, ഇ.ഖാലിദ്, കെ. നഷാത്ത്, പി. ഫാരിസ് എന്നിവർ നേതൃത്വം നൽകി.
ഗ്രൗണ്ട് യാഥാർഥ്യമാക്കാൻ സ്തുത്യർഹമായ പ്രവർത്തനം നടത്തിയ മങ്കട വില്ലേജ് ഓഫീസർ വി.ആർ. വിജീന്ദ്രകുമാറിനെ എംഎൽഎ നാട്ടുകാരുടെ സ്നേഹോപഹാരം നൽകി ആദരിച്ചു. ഉദ്ഘാടന ശേഷം നടന്ന പ്രദർശന ഫുട്ബോളിൽ ജില്ലാ വെറ്ററൻസ് ടീമും വേരുംപുലാക്കൽ മുൻ ഫുട്ബോൾ താരങ്ങളും തമ്മിലുള്ള മത്സരം സംഘടിപ്പിച്ചു.
നിരവധി പേരാണ് മത്സരം കാണാനെത്തിയത്. പ്രഗത്ഭ ഫുട്ബോൾ താരങ്ങളായിരുന്ന മങ്കട ഷൗക്കത്ത്, കേരള പോലീസ് മുൻ താരം ശശി, കസ്റ്റംസ് മുൻ താരം യാസർ, ഹംസ, മുൻ ജില്ലാ താരം സിദീഖ്, ഷാജി എന്നിവരടങ്ങിയ ടീം 2-1 ന് വിജയിച്ചു. വിജയികൾക്ക് ഗ്രൗണ്ട് നിർമാണ കമ്മിറ്റി ഉപഹാരം നൽകി.