ചെമ്മലശേരി - കുരിശ്പള്ളി റോഡ് തുറന്നു
1560850
Monday, May 19, 2025 6:09 AM IST
ചെമ്മലശേരി : നവീകരിച്ച പുലാമന്തോൾ ഗ്രാമപഞ്ചായത്ത് 12-ാം വാർഡിലെ ചെമ്മലശേരി കാരക്കട-കുരിശുപള്ളി റോഡ് പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സൗമ്യ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എൻ.പി. റാബിയ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ നിന്ന് ചെമ്മലശേരി കാരക്കട റോഡിന് ഏഴ് ലക്ഷവും കാരക്കട കുരിശുപള്ളി റോഡിന് അഞ്ച് ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരണം നടത്തിയത്. ചടങ്ങിൽ നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു.