മ​ഞ്ചേ​രി: ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ളോ​ടു​ള്ള മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യു​ടെ ചി​റ്റ​മ്മ ന​യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കെ​ടി​യു​സി-​ബി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പെ​ർ​മി​റ്റ് മാ​ഫി​യ​യു​ടെ ക​രി​ഞ്ച​ന്ത ക​ച്ച​വ​ട​ത്തി​ന് ന​ഗ​ര​സ​ഭ കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണം.

ഇ​ല​ക്ട്രി​ക് ഓ​ട്ടോ​ക​ൾ​ക്ക് നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പ​രി​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ന​ൽ​ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ സ​മ​രം ആ​സൂ​ത്ര​ണം ചെ​യ്യു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​പി. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ണ്ണി​രാ​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ക്ര​ട്ട​റി എം.​കെ. ഷെ​രീ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. ജോ​സ്, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് പൂ​വ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്ത നൂ​റോ​ളം തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ച​ട​ങ്ങി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ഭാ​ര​വ​ഹി​ക​ൾ: ശി​ഹാ​ബ് വെ​ള്ളാ​ര​ങ്ങ​ൽ (പ്ര​സി​ഡ​ന്‍റ്), യാ​ഷി​ഫ് പൂ​ഴി​ക്കു​ത്ത് (സെ​ക്ര​ട്ട​റി), സൈ​ത​ല​വി നെ​ടു​ന്പ​ള്ളി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ഇ​സ്മാ​യി​ൽ ആ​യം​കു​ടി​യ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), നൗ​ഫ​ൽ പ​ട്ട​ർ​കു​ളം (ട്ര​ഷ​റ​ർ). നി​തി​ൻ ഏ​രി​യാ​ട്ടു​കു​ഴി​യി​ൽ, അ​നീ​ഷ് വ​ട​ക്കേ​വീ​ട്ടി​ൽ, സു​ജീ​ഷ്, സീ​തി പു​ല്ലൂ​ർ (എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം).