ലഹരിക്കെതിരേ ബോധവത്കരണവുമായി സിബിഎസ്ഇ സ്കൂളുകൾ
1569329
Sunday, June 22, 2025 5:33 AM IST
മഞ്ചേരി: സിബിഎസ്ഇ മലപ്പുറം സെൻട്രൽ സഹോദയയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിദ്യാർഥികളെ അണിനിരത്തി സംഘടിത അവബോധ സദസുകൾ സംഘടിപ്പിക്കുന്നു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി സിബിഎസ്ഇ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണമെന്ന് മലപ്പുറം സെൻട്രൽ സഹോദയ ജില്ലാ ജനറൽ ബോഡി യോഗം വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടു.
മഞ്ചേരി നോബിൾ പബ്ലിക് സ്കൂളിൽ ചേർന്ന മലപ്പുറം സെൻട്രൽ സഹോദയ വാർഷിക ജനറൽ ബോഡി യോഗത്തിൽ ജില്ലയിലെ 78 സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാർ പങ്കെടുത്തു. സെൻട്രൽ സഹോദയ സ്ഥാപക പ്രസിഡന്റ് ഡോ.കെ.എം.മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയക്കൽ അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ് ജംഷീർ നഹ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ സി.സി.അനിഷ് കുമാർ വരവുചെലവുകളും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.അബ്ദുൾ സമദ്, അമിന ജഹാൻ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പെരിന്തൽമണ്ണ ഐഎസ്എസ് സിനിയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൾ നൗഫൽ പുത്തൻ പീടിയക്കൽ (പ്രസിഡന്റ്), പുക്കോട്ടുംപാടം യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ സി.സി.അനിഷ് കുമാർ (ജനറൽ സെക്രട്ടറി), അയിലക്കാട് കാംബ് ആൻഡ് സ്കൂൾ ഓഫ് ലൈഫ് ഇന്റർനാഷണലിലെ മനോജ് മാത്യു (ട്രഷറർ). മറ്റു ഭാരവാഹികൾ: വി.പി. മധുസൂധനൻ (എംഇഎസ് തിരൂർ), ഡോ.എൻ.പി.ദിവ്യ (ഓട്ടൻ ഇംഗ്ലീഷ് സ്കൂൾ വണ്ടൂർ) (വൈസ് പ്രസിഡന്റ്), ഫാ.തോമസ് ജോസഫ് (സെന്റ് അൽഫോൻസ, ഉൗരകം), കെ.കെ.ഷുഹൈബ് (നജാത്ത് കരുവാരക്കുണ്ട്) (ജോയിന്റ് സെക്രട്ടറി), കെ.പി.ഫഹദ് (എഇഎസ് അല്ലൂർ),
(സ്പോർട്സ് ആൻഡ് ഗെയിംസ് കണ്‍വീനർ), ആർട്സ് കണ്‍വീനർമാരായി ഷിജു വർക്കി (ഓർഫനേജ് സ്കൂൾ, പാലാട്), എൻ.ജി.സുരേന്ദ്രൻ (കഐംഎം പെരുന്പടപ്പ്), ഷഹല ബിഗം (യുനീക്, വടപുറം),
എസ്ടിഎസ്ഇ പരീക്ഷാ കണ്‍ട്രോളർമാരായി ഫാ. ജീവൻ (എസ്എച്ച് സ്കൂൾ, പെരിന്തൽമണ്ണ),ടി.അബ്ദുൾ സമദ് (അൽ അമീൻ മങ്കട), ട്രെയിനിംഗ് കണ്‍വീനർ ഡോ.മുഹമ്മദ് ജംഷീർ നഹ(മലബാർ സെൻട്രൽ സ്കൂൾ). ചീഫ് അഡ്വൈസറും ഫിനാൻസ് കമ്മിറ്റി ചെയർമാനുമായ കെ.റഫീഖ് മുഹമ്മദ് (ഗൈഡൻസ് പബ്ലിക് സ്കൂൾ, എടക്കര) തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.