മേലാറ്റൂരിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ചുപേർക്ക് പരിക്ക്
1569710
Monday, June 23, 2025 5:29 AM IST
മേലാറ്റൂർ: കൊടൈക്കനാലിലേക്ക് പോവുകയായിരുന്ന കാറുകൾ കൂട്ടിയിടിച്ച് കുന്നമംഗലം പടിഞ്ഞാറെ പുരക്കൽ ലുക്ക്മാൻ ഹക്കീം (22), കൊടുവള്ളി സ്വദേശി വയപ്പുറത്ത് മുഹമ്മദ് ജസീൽ (24), ഭാര്യ നൂറഫാത്തിമ (22), വയപ്പുറത്ത് ഉർവി (25), കോഴിക്കോട് മാനുപ്പാറ പടിപ്പുരക്കൽ വിഷ്ണു (24) എന്നിവരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു.