നിലമ്പൂരിലെ വിജയം: യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി
1570030
Tuesday, June 24, 2025 7:09 AM IST
മഞ്ചേരി: നിലമ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിന്റെ വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ മഞ്ചേരി സിവില്‍ സ്റ്റേഷന് പരിസരത്ത് ആഹ്ലാദ പ്രകടനം നടത്തി.
നിയുക്ത എംഎല്‍എക്ക് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു നടത്തിയ പ്രകടനത്തിന് എന്‍ജിഒ അസോസിയേഷന് ജില്ലാ വൈസ് പ്രസിഡന്റ് കെഎം ഗോവിന്ദന് നമ്പൂതിരി, ജില്ലാ കണ്‍വീനറും എസ്ഇയു സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറുമായ വി.പി. സമീര്‍, എം.എ. മുഹമ്മദാലി, എന്‍ജിഒഎ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ പി. അബ്ബാസ് പാണ്ടിക്കാട്, കെ.എം. വിജയകുമാര്‍, സലിം പത്തിരിയാല്‍, കെ. പ്രസാദ്, ബ്രാഞ്ച് പ്രസിഡന്റ് കെ.വി. നൗഫല്‍, സെക്രട്ടറി വി. എല്‍. വിപിന്‍ രാജ്, സില്‍ജി അബ്ദുള്ള, അമീര്‍ പട്ടര്‍കുളം, ഷാഫി അരീക്കോട്, ഹസന്, റാഷിദ് കറുത്തേടത്ത് എന്നിവര്‍ നേതൃത്വം നല്കി.
മഞ്ചേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ ചരിത്ര വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് മഞ്ചേരിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുസ്ലിം ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി സെന്‍ട്രല്‍ ജംഗ്ഷനില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനത്തില്‍ അണിനിരന്നത്. മുനിസിപ്പല്‍ യുഡിഎഫ് ചെയര്മാന് ഹനീഫ മേച്ചേരി, കണ്‍വീനര്‍ കെ.കെ.ബി. മുഹമ്മദലി, ഹുസൈന് വല്ലാഞ്ചിറ, സലീം മണ്ണിശ്ശേരി, സുബൈര്‍ വീമ്പൂര്, പി.കെ. സത്യപാലന്, യൂസുഫ് വല്ലാഞ്ചിറ, സക്കീര്‍ വല്ലാഞ്ചിറ, കെ.പി. ഉമ്മര്‍, പി. അവറു, അപ്പു മേലാക്കം, വി.എം. സജറുദ്ധീന്‍ മൊയ്തു, വല്ലാഞ്ചിറ മജീദ്, അജ്മല്‍ സുഹീദ്, ശബീര്‍ കുരിക്കള്‍, സാലിഹ് വല്ലാഞ്ചിറ, ഫൈസല്‍ പാലായി, കൃഷ്ണദാസ് വടക്കയില്‍, ശ്രീരോഹിത്ത്, വിജയലക്ഷ്മി, ബാബു മുട്ടിപ്പാലം, സലീഖ് നെല്ലിക്കുത്ത്, റമീസ് വിമ്പൂര് തുടങ്ങിയവര്‍ നേതൃത്വം നല്കി.
എടക്കര: വന്‍ ഭൂരിപക്ഷത്തോടെയുള്ള ആര്യാടന് ഷൗക്കത്തിന്റെ വിജയത്തില്‍ ജനങ്ങള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ എടക്കരയില്‍ ആഹ്ലാദ പ്രകടനം നടത്തി. എടക്കര പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
കലാസാഗറില്‍ നിന്നാരംഭിച്ച പ്രകടനം പാലത്തിങ്ങല്‍ വഴി ടൗണ്‍ ചുറ്റി പാലേമാട് സമാപിച്ചു. ഡിജെ സംഗീതത്തിനൊപ്പം ഉന്മാദ നൃത്തം ചവിട്ടിയും പടക്കം പൊട്ടിച്ചും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം പങ്കുവച്ചു. എംഎല്‍എ മാരായ ഐ.സി. ബാലകൃഷ്ണന്, ചാണ്ടി ഉമ്മന്‍, യുഡിഎഫ് നേതാക്കളായ ബാബു തോപ്പില്‍, ടി.പി. അഷ്റഫലി, ടി.കെ. മുജീബ്, ഒ.ടി. ജയിംസ്, കെ. രാധാകൃഷ്ണന്, പി. പുഷ്പവല്ലി, സറീന മുഹമ്മദലി, കെ. ആയിശക്കുട്ടി, കെ.സി. ഷാഹുല്‍ ഹമീദ്, കബീര്‍ പനോളി, കെ.പി. ലുഖ്മാന്, കെ.പി. റമീസ് എന്നിവര്‍ നേതൃത്വം നല്കി.
‘യുഡിഎഫ് വിജയം മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടി’
പെരിന്തൽമണ്ണ: കേരളത്തിലെ ഏറ്റവും വലിയ ഏകാധിപതിയായ ഭരണാധികാരി പിണറായി വിജയന്റെ മുഖത്തേറ്റ അടിയാണ് നിലമ്പൂർ തെരഞ്ഞെടുപ്പെന്ന് നജീബ് കാന്തപുരം എംഎൽഎ. പെരിന്തൽമണ്ണ മണ്ഡലം യുഡിഎഫ് കമ്മിറ്റി നടത്തിയ വിജയാഹ്ലാദ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അറഞ്ഞീക്കൽ ആനന്ദൻ അധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ, കൊളക്കാടൻ അസീസ്, ടി.കെ. രാജേന്ദ്രൻ, സി.കെ. അൻവർ, നാലകത്ത് ബഷീർ, പച്ചീരി ഫാറൂഖ്, മജീദ് മാസ്റ്റർ, പി.എസ്. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.