മങ്കടയിൽ മുസ്ലിം ലീഗ് സ്നേഹാദരം സംഘടിപ്പിച്ചു
1569707
Monday, June 23, 2025 5:29 AM IST
മങ്കട: മങ്കട മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി സ്നേഹാദരം സദസ് സംഘടിപ്പിച്ചു. മുസ്ലിംലീഗ് ദേശീയ നേതാക്കളായി തെരഞ്ഞെടുക്കപ്പെട്ട കെ.പി.എ. മജീദ് എംഎൽഎ, ടി.എ. അഹമ്മദ് കബീർ എന്നിവരെ ആദരിച്ചു.
ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ. മജീദിനുള്ള ആദരവ് മഞ്ഞളാംകുഴി അലി എംഎൽഎയും ദേശീയ സെക്രട്ടറി ടി.എ. അഹമ്മദ് കബീറിനുള്ള ആദരവ് കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎയും നിർവഹിച്ചു.
അങ്ങാടിപ്പുറം എം.പി. നാരായണമേനോൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കുന്നത്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ദേശീയ നേതാക്കൾ മറുപടി പ്രസംഗം നടത്തി. തുടർന്ന് അനുഭവം പങ്കുവച്ചു. വി.പി.മാനു, അഡ്വ. വി. മൂസക്കുട്ടി, വെങ്കിട്ട ബഷീർ, സി.എച്ച്.മുസ്തഫ, കെ.പി.സാദിഖലി, സഹൽ തങ്ങൾ, അമീർ പാതാരി തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. ടി. കുഞ്ഞാലി സ്വാഗതവും അഡ്വ.ഹനീഫ പെരിഞ്ചീരി നന്ദിയും പറഞ്ഞു.