ബ്ലോക്ക് പഞ്ചായത്ത് വാർഡ് വിഭജനം: ഹിയറിംഗ് ഇന്ന്
1570020
Tuesday, June 24, 2025 7:09 AM IST
മലപ്പുറം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ കരട് നിയോജക മണ്ഡല വിഭജന നിർദേശങ്ങളിൻമേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കുന്നതിനായി ഡീലിമിറ്റേഷൻ കമ്മീഷൻ ഇന്ന് രാവിലെ 11 ന് കോഴിക്കോട് ഗവണ്മെന്റ് ഗസ്റ്റ് ഹൗസ് കോണ്‍ഫറൻസ് ഹാളിൽ പബ്ലിക് ഹിയറിംഗ് നടത്തുന്നു.
കരട് വിഭജന നിർദേശങ്ങളിൻമേൽ നിശ്ചിത സമയപരിധിക്കുള്ളിൽ ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമർപ്പിച്ചവർക്ക് മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.
ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ നൽകുന്ന ഹിയറിംഗ് നോട്ടീസ് സഹിതമാണ് ഹിയറിംഗിന് ഹാജരാകേണ്ടത്. മാസ് പെറ്റീഷൻ നൽകിയവരിൽ നിന്ന് ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗിൽ പങ്കെടുക്കാൻ അനുവദിക്കുകയുള്ളൂ. ആകെ 74 ആക്ഷേപങ്ങൾ/അഭിപ്രായങ്ങളാണ് കമ്മീഷന്റെ പരിഗണനയിലുള്ളത്.