മ​ല​പ്പു​റം: അ​ന്താ​രാ​ഷ്ട്ര ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി "മു​ന്നേ​റു​ക, പ​ഠി​ക്കു​ക, ക​ണ്ടെ​ത്തു​ക- ഒ​രു മി​ക​ച്ച ലോ​ക​ത്തി​നാ​യി ഒ​രു​മി​ച്ച് നി​ൽ​ക്കു​ക, മ​യ​ക്കു​മ​രു​ന്നു​ക​ളോ​ട് നോ ​എ​ന്ന് പ​റ​യു​ക’ എ​ന്നീ ആ​ശ​യ​ത്തെ മു​ൻ​നി​ർ​ത്തി ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​നും ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു.

ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന 2036 ഒ​ളി​ന്പി​ക്സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ്യ​മാ​കെ ഒ​ളി​ന്പി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മ​ല​പ്പു​റം എം​എ​സ്പി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ നി​ന്നാ​രം​ഭി​ച്ച ഒ​ളി​ന്പി​ക്സ് റ​ണ്‍ കു​ന്നു​മ്മ​ൽ വ​ഴി എം​എ​സ്പി എ​ൽ​പി സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

മു​ൻ ഫു​ട്ബോ​ൾ​താ​രം ഹ​ബീ​ബ് റ​ഹ്മാ​ൻ റ​ണ്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളും കാ​യി​ക താ​ര​ങ്ങ​ളും പ​ങ്കെ​ടു​ത്തു. ജി​ല്ലാ ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു. ​തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം സു​രേ​ഷ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.