മ​ഞ്ചേ​രി: കാ​റി​ടി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക മ​രി​ച്ചു. മ​ഞ്ചേ​രി മു​ള്ള​ന്പാ​റ നീ​ലി​പ്പ​റ​ന്പ് പൂ​ത്തി​ല്ല​ൻ വി​ജ​യ​ല​ക്ഷ്മി എ​ന്ന ബേ​ബി (72) യാ​ണ് മ​രി​ച്ച​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​മ​ഞ്ചേ​രി ക​ച്ചേ​രി​പ്പ​ടി-​തു​റ​ക്ക​ൽ ബൈ​പാ​സ് റോ​ഡി​ൽ ബി​സ്മി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ട്ടി​ൽ നി​ന്ന് ബാ​ങ്കി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന വി​ജ​യ​ല​ക്ഷ്മി​യെ കാ​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

മ​ഞ്ചേ​രി എ​സ്ഐ സ​ത്യ​പ്ര​സാ​ദ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. കൃ​ഷ്ണ​കു​മാ​ർ എ​ന്ന കു​മാ​റാ​ണ് മ​രി​ച്ച വി​ജ​യ​ല​ക്ഷ്മി​യു​ടെ ഭ​ർ​ത്താ​വ്.