കെഎസ്എസ്പിയു കണ്വൻഷൻ നടത്തി
1569337
Sunday, June 22, 2025 5:35 AM IST
പെരിന്തൽമണ്ണ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്്സ് യൂണിയൻ (കെഎസ്എസ്പിയു) പെരിന്തൽമണ്ണ ബ്ലോക്ക് കണ്വൻഷൻ നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ടി. അലി അസ്കർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് കീഴാറ്റൂർ അനിയൻ അധ്യക്ഷതവഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എസ്. മധു, കെ. രാധാകൃഷ്ണൻ, കെ. ശങ്കരനാരായണൻ എന്നിവർ പ്രസംഗിച്ചു. ലഹരി വിരുദ്ധ സെമിനാറിൽ പെരിന്തൽമണ്ണ റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാമൻകുട്ടി വിഷയം അവതരിപ്പിച്ചു.
പെൻഷൻ വ്യവസ്ഥയെ അട്ടിമറിക്കുന്ന പുത്തൻ സാന്പത്തിക ഭേദഗതി ബിൽ പിൻവലിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, പിഎഫ് ആർഡിഎ നിയമം റദ്ദാക്കുക തുടങ്ങിയാവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ എട്ടിന് ജില്ലാ ജിഎസ്ടി ഓഫീസിലേക്ക് പെൻഷൻകാർ നടത്തുന്ന പ്രതിഷേധ മാർച്ച് ധർണയും വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു.