സ്പെഷല്‍ ജൂറി പുരസ്കാരം നഗരസഭ കൗണ്‍സിലര്‍ ഏറ്റുവാങ്ങി
1570021
Tuesday, June 24, 2025 7:09 AM IST
മഞ്ചേരി: തദ്ദേശസ്ഥാപനങ്ങളിലെ പ്രവര്‍ത്തന മികവിന് ചിറമംഗലം നവജീവന്‍ വായനശാല ഏര്‍പ്പെടുത്തിയ യു. കലാനാഥന് മാസ്റ്റര്‍ സ്മാരക നവജീവന്‍ ജനപ്രിയ പുരസ്കാരത്തില്‍ സ്പെഷല്‍ ജൂറി പുരസ്കാരം മഞ്ചേരി നഗരസഭ മൂന്നാം വാര്‍ഡ് കൗണ്‍സിലര്‍ ഹുസൈന് മേച്ചേരി ഏറ്റുവാങ്ങി. കലാനാഥന് മാസ്റ്ററുടെ ഭാര്യ ശോഭ ടീച്ചര്‍ പുരസ്കാരം സമ്മാനിച്ചു.
പുളിക്കലകത്ത് പ്ലാസ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുന്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ജനപ്രിയ പുരസ്കാരം വള്ളിക്കുന്ന് പഞ്ചായത്തിലെ കെ.വി. അജയ് ലാലിന് സമ്മാനിച്ചു.
വായനാശാല പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അധ്യക്ഷത വഹിച്ചു. ടി. അജിത്കുമാര്‍ "കലാനാഥന് അനുസ്മരണ പ്രഭാഷണം' നടത്തി. ജൂറി അംഗം സായി കിഷോര്‍ പുരസ്കാര നിര്‍ണയത്തില്‍ ഉപയോഗിച്ച മാനദണ്ഡങ്ങളെ കുറിച്ചും നിര്‍ണയരീതികളെ കുറിച്ചും സംസാരിച്ചു. മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് ടി. കാര്ത്തികേയന്, വാര്‍ഡ് കൗണ്‍സിലര്‍ ജൈനിഷ മണ്ണാറയ്ക്കല്‍, സെക്രട്ടറി കെ.പി. മനീഷ്, വനിതാ വേദി സെക്രട്ടറി കെ. ശീതള എന്നിവര്‍ സംസാരിച്ചു. എം.ടിയുടെ പള്ളിവാളും കാല്‍ചിലമ്പും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി നിഷ പന്താവൂര്‍ രചിച്ച് സാക്ഷാത്കരിച്ച പെണ്‍തെളിച്ചം എന്ന ഏകപാത്ര നാടകം അരങ്ങേറി.