കൊ​ള​ത്തൂ​ർ: ഭാ​ഷാ വൈ​വി​ധ്യ​ത്തെ ഇ​ല്ലാ​താ​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ എ​തി​ർ​ക്ക​പ്പെ​ട​ണ​മെ​ന്ന് കെ.​കെ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ പ​റ​ഞ്ഞു. കൊ​ള​ത്തൂ​ർ ഇ​ർ​ശാ​ദി​യ്യ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ അ​വാ​ർ​ഡ് മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മ​ന്വ​യ വി​ദ്യ​ഭ്യാ​സ​ത്തി​ലൂ​ടെ മൂ​ല്യ​വ​ത്കൃ​ത സ​മൂ​ഹ​ത്തെ സൃ​ഷ്ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന രൂ​പ​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി ഇ​ർ​ശാ​ദി​യ്യ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

സി​ബി​എ​സ്ഇ പ​ത്താം​ത​രം പ​രീ​ക്ഷ, സു​ന്നി വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡ് പ​ത്താം​ത​രം പൊ​തു​പ​രീ​ക്ഷ എ​ന്നി​വ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും നീ​റ്റ് പ​രീ​ക്ഷ​യി​ൽ റാ​ങ്ക് നേ​ടി​യ പൂ​ർ​വ വി​ദ്യാ​ർ​ഥി​യെ​യും അ​നു​മോ​ദി​ച്ചു.

ഇ​ർ​ശാ​ദി​യ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ കാ​ര്യ​ദ​ർ​ശി അ​ല​വി സ​ഖാ​ഫി കൊ​ള​ത്തൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഷാ​ഹു​ൽ ഹ​മീ​ദ് അ​സ്ഹ​രി, മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​അ​ബ്ദു​ൾ മു​നീ​ർ, പി.​എ​സ്.​കെ. ദാ​രി​മി എ​ട​യൂ​ർ, എ.​സി.​കെ. പാ​ങ്ങ്, എം.​ടി. ഹം​സ ഹാ​ജി, വി.​വി.​എ. അ​സീ​സ് ഹാ​ജി, എ​ൻ. അ​ബ്ദു​ൾ​ബ​ഷീ​ർ, മു​ഹ​മ്മ​ദ് അ​ബ്ദു​ൾ ജ​വാ​ദ്, കെ.​ടി. അ​സ്ക​ർ​അ​ലി സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.