പരിയാപുരം സെന്റ് മേരീസ് സ്കൂളിൽ വിജയോത്സവം ഇന്ന്
1570018
Tuesday, June 24, 2025 7:09 AM IST
അങ്ങാടിപ്പുറം: പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി വിജയോത്സവം ഇന്നുരാവിലെ 10.30ന് മഞ്ഞളാംകുഴി അലി എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 51 വിദ്യാർഥികൾക്ക് പുരസ്കാരം നൽകും.
സമ്മേളനത്തിൽ സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിക്കും. ജില്ലാപഞ്ചായത്തംഗം പി. ഷഹബാൻ, ബ്ലോക്ക് പഞ്ചായത്തംഗം വിൻസി അനിൽ, ഗ്രാമപഞ്ചായത്തംഗം അനിൽ പുലിപ്ര, പിടിഎ പ്രസിഡന്റ് സാജു ജോർജ്, പ്രധാനാധ്യാപകൻ പി.ടി.ബിജു, വിജയഭേരി കോഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, സ്കൂൾ ലീഡർ കെ.ഫാത്തിമ സന, എം.ബി. ദിയ എന്നിവർ പ്രസംഗിക്കും. കലാപരിപാടികളും ഉണ്ടാകും.