പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ മ​ല​പ്പു​റം വെ​റ്റ​റ​ൻ​സ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ അ​സോ​സി​യേ​ഷ​ൻ (എം​വി​എ​സ്എ​ഫ്എ) മ​ണ്‍​സൂ​ണ്‍ ലീ​ഗ് ഫു​ട്ബോ​ൾ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി.​ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ല​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ​ച്ചീ​രി ഫാ​റൂ​ഖ്, സി.​എ​ച്ച്. റി​യാ​സ്, നെ​ച്ചി​യി​ൽ മ​ൻ​സൂ​ർ, റാ​ഫി ഗ​ൾ​ഫ്ഓ​ണ്‍, അ​ബൂ​ബ​ക്ക​ർ ത​യ്യി​ൽ, ഇ​സ്മാ​യി​ൽ കീ​ഴി​ശേ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​സീ​ർ പ​ടി​ഞ്ഞാ​റ്റു​മു​റി, ട്ര​ഷ​റ​ർ റ​ഫീ​ഖ് പ​റ​ന്പൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടൂ​ർ​ണ​മെ​ന്‍റി​ൽ ക​നോ​ലി മാ​സ്റ്റേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ ചാ​ന്പ്യ​ൻ​മാ​രാ​യി. ടൗ​ണ്‍ ടീം ​എ​ട​ക്ക​ര റ​ണ്ണേ​ഴ്സ​പ്പാ​യി.

വി​ജ​യി​ക​ൾ​ക്ക് മു​ൻ ഫു്ട്ബോ​ൾ താ​രം സു​രേ​ന്ദ്ര​ൻ മ​ങ്ക​ട ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. സ​മാ​പ​ന ച​ട​ങ്ങി​ൽ ജി​ല്ലാ യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡ് ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ശ്യാ​മ​പ്ര​സാ​ദ്, സു​രേ​ന്ദ്ര​ൻ മ​ങ്ക​ട, സെ​ക്ര​ട്ട​റി സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് പ​ടി​ഞ്ഞാ​റ്റും​മു​റി, അ​ലി പ​ട്ടാ​ന്പി, മു​സ്ത​ഫ പ​ട്ടി​ക്കാ​ട്, അ​ബൂ​ബ​ക്ക​ർ ച​മ്മ​ന്ത​ട്ട എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​യേ​ണ്‍​മാ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ എം. ​സ​ഗീ​റി​നെ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി ആ​ദ​രി​ച്ചു. വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ മി​ക​ച്ച വി​ജ​യം നേ​ടി​യ സം​ഘ​ട​നാ മെം​ബ​ർ​മാ​രു​ടെ കു​ട്ടി​ക​ളെ​യും അ​നു​മോ​ദി​ച്ചു.