ക​രു​വാ​ര​കു​ണ്ട്: ഉ​പ​രി​പ​ഠ​ന​ത്തി​ന് അ​ർ​ഹ​ത നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബി​ന്‍റെ (ഡി​എ​ഫ്സി) ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ഫൊ​റോ​ന വി​കാ​രി ഫാ.​ഫ്രാ​ൻ​സി​സ് വെ​ള്ള​മാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡി​എ​ഫ്സി ക​രു​വാ​ര​കു​ണ്ട് ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് ജോ​യ് ചെ​റി​യാ​ൻ വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രു​വാ​ര​കു​ണ്ട് തി​രു​കു​ടും​ബ ഫൊ​റോ​ന​ക്ക് കീ​ഴി​ലെ നാ​ൽ​പ​തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളെ​യാ​ണ് അ​നു​മോ​ദി​ച്ച​ത്. ഫാ.​ഫ്രാ​ൻ​സി​സ് വെ​ള​ള​മാ​ക്ക​ൽ മെ​ഡ​ൽ വി​ത​ര​ണ​വും ന​ട​ത്തി.

ഡി​എ​ഫ്സി ക​രു​വാ​ര​കു​ണ്ട് ഫൊ​റോ​ന ഡ​യ​റ​ക്ട​റും പാ​തി​രി​ക്കോ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ.​മ​നോ​ജ് കൊ​ച്ചു​മു​റി​യി​ൽ സ​ന്ദേ​ശം ന​ൽ​കി. ഡി​എ​ഫ്സി താ​മ​ര​ശേ​രി രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി സെ​ബാ​സ്റ്റ്യ​ൻ ളാ​മ​ണ്ണി​ൽ,

ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് താ​മ​ര​ശേ​രി രൂ​പ​ത ട്ര​ഷ​റ​ർ മാ​ത്യു സെ​ബാ​സ്റ്റ്യ​ൻ താ​ഴ​ത്തേ​ൽ, ഡി​എ​ഫ്സി ഫൊ​റോ​ന സെ​ക്ര​ട്ട​റി ജോ​ർ​ജ് മൈ​ക്കി​ൾ പു​ളി​യം​മാ​ക്ക​ൽ, കെ.​എ​സ്. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സി​റി​ൾ നെ​ല്ലാ​നി​ക്കാ​ട്ട്, ഡീ​ക്ക​ൻ റി​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.