അപ്പൻകാപ്പ് വനത്തിലേക്ക് മഴ നടത്തം
1570359
Thursday, June 26, 2025 5:35 AM IST
എടക്കര: മുണ്ടേരി ഗവണ്മെന്റ് ഹൈസ്കൂളിലെ കേഡറ്റുകൾക്കായി വനം വകുപ്പിന്റെ നേതൃത്വത്തിൽ അപ്പൻകാപ്പ് വനത്തിലേക്ക് മഴ നടത്തം സംഘടിപ്പിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ. ഷിജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ടി. ഷാക്കിർ, ആർ. സായ്ചന്ദ്രൻ, ഇ.എസ്. മാലതി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾ വനത്തിനുള്ളിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു.
പ്രധാനാധ്യാപകൻ കെ. അബ്ദുൾ അസീസ്, അധ്യാപകരായ കെ.വി. വിപിൻ, സ്റ്റെഫി സാറ ജോസ്, വനിതാ സിവിൽ പോലീസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവർ പ്രസംഗിച്ചു.