പെ​രി​ന്ത​ൽ​മ​ണ്ണ: ഗ​താ​ഗ​ത​ക്കു​രു​ക്ക് കൂ​ടു​ത​ൽ നേ​രി​ടു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ൽ ജൂ​ബി​ലി ജം​ഗ്ഷ​നി​ലെ ട്രാ​ഫി​ക് റൗ​ണ്ട് മ​നോ​ഹ​ര​മാ​ക്കാ​നു​ള്ള പ​ദ്ധ​തി ഏ​റ്റെ​ടു​ത്ത​താ​യി പെ​രി​ന്ത​ൽ​മ​ണ്ണ റോ​ട്ട​റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

2025 -26 വ​ർ​ഷ​ത്തി​ൽ ഒ​ട്ടേ​റെ ജ​നോ​പ​കാ​ര​പ്ര​ദ​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് റോ​ട്ട​റി ക്ല​ബ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​ത്. സ്കൂ​ൾ, കോ​ള​ജ്, തൊ​ഴി​ലി​ട​ങ്ങ​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

റോ​ട്ട​റി ക്ല​ബി​ന്‍റെ 2025- 26 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി ഡോ. ​കാ​സിം കൊ​ള​ക്കാ​ട​ൻ, സെ​ക്ര​ട്ട​റി​യാ​യി വി. ​പ്ര​സാ​ദി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. 27ന് ​വൈ​കു​ന്നേ​രം ഏ​ഴി​ന് പെ​രി​ന്ത​ൽ​മ​ണ്ണ റോ​ട്ട​റി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ എം.​വി. മോ​ഹ​ൻ​ദാ​സ് മേ​നോ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

കോ​ഴി​ക്കോ​ട് സോ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​പ്ര​വീ​ണ്‍ രാ​മ​നു​ണ്ണി, എം. ​ഷാ​ന​വാ​സ്, ജി​ജി തോ​മ​സ് എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി​ജ​യ്, കെ.​കെ. കു​ര്യാ​ക്കോ​സ്, പി.​ആ​ർ. ന​രേ​ന്ദ്ര​ദേ​വ്, അ​ഡ്വ. റ​ഷീ​ദ് ഉൗ​ത്ത​ക്കാ​ട​ൻ, ലി​യാ​ക​ത്ത് അ​ലി​ഖാ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.