മഴയിൽ മഞ്ചേരിയിൽ വൻ നാശം
1570360
Thursday, June 26, 2025 5:35 AM IST
മഞ്ചേരി: ഇന്നലെ വൈകിട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മഞ്ചേരിയിലും പരിസരങ്ങളിലും വ്യാപക നാശം. ചെട്ടിയങ്ങാടിയിൽ ചുഴലിക്കാറ്റ് വീശിയടിച്ചു. നിരവധി മരങ്ങൾ കടപുഴകി. നെല്ലിപ്പറന്പിൽ രാജന്റെ വീട്ടിലേക്ക് മരം വീണ് വീടിന്റെ സണ്‍ഷേഡ് തകർന്നു. വൈകീട്ട് നാലരയോടെയാണ് സംഭവം.
ചെട്ടിയങ്ങാടി മാരുതി റോഡിൽ നിരവധി മരങ്ങൾ കാറ്റിൽ നിലം പതിച്ചു. മരം വീണ് വൈദ്യുതി കാലുകൾ തകർന്നു. അത്താണി മുട്ട്യാറ ഭാഗത്തും നിരവധി മരങ്ങൾ കടപുഴകി വീണു. വീടിന്റെ ഓടുകൾ തകർന്നു. മേൽക്കൂരയിൽ സ്ഥാപിച്ച ഷീറ്റുകൾ പാറിപ്പോയി. വൈകുന്നേരം വ്യാപക കാറ്റാണ് മേഖലയിൽ ഉണ്ടായത്. ശക്തമായ മഴയും വെല്ലുവിളിയായി.