കിണർ ഇടിഞ്ഞു
1570361
Thursday, June 26, 2025 5:35 AM IST
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മേച്ചേരിപ്പറന്പ് രണ്ടു കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞു വീണു.
പള്ളിയാൽ പാടത്ത് മോഹനന്റെയും സഹോദരൻ ദേവദാസന്റെയും കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറാണ് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ വൈകിട്ട് നാലുമണിക്ക് ശേഷമാണ് വലിയ ശബ്ദത്തോടെ കിണർ ഇടിഞ്ഞു വീണത്.
രണ്ടു വീടുകളുടെ അതിർത്തിയിലായി ആൾമറയോടു കൂടിയുള്ള കിണറായിരുന്നു ഇത്. പുതിയൊരു മോട്ടോർ ഉൾപ്പെടെ രണ്ടു മോട്ടോറുകളും കിണറിനടിയിലായി. 40000 രൂപയിലധികം നഷ്ടം സംഭവിച്ചു.
വീടുകളോട് ചേർന്നു നിൽക്കുന്ന കിണറായതിനാൽ വീടിന് അപകടം സംഭവിക്കുമോയെന്ന എന്ന ഭീതിയിലാണ് വീട്ടുകാർ. സംഭവത്തെക്കുറിച്ച് പഞ്ചായത്ത് അധികൃതരെയും മറ്റും അറിയിച്ചിട്ടുണ്ട്.