പെരിന്തൽമണ്ണ ജിഎംഎച്ച്എസ് സ്കൂളിൽ ഐടി ലാബ് സജ്ജമായി
1570366
Thursday, June 26, 2025 5:42 AM IST
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭ ജിഎംഎച്ച്എസ് സ്കൂളിൽ ഒരുക്കിയ ഐടി ലാബ് ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സണ്‍ എ.നസീറ അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ എ.അനിൽകുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മൻസൂർ നെച്ചിയിൽ, പിടിഎ പ്രസിഡന്റ് ടി.കെ. സുൽഫിക്കറലി, ഹെഡ്മാസ്റ്റർ പി. അനിൽകുമാർ എന്നവർ പ്രസംഗിച്ചു.
നഗരസഭയുടെ വിദ്യാഭ്യാസ പദ്ധതിയായ എസ്യുആർഇ മിഷന്റെ ഭാഗമായി 15 ലക്ഷം രൂപ ചെലവഴിച്ചാണ് ലാബ് ഒരുക്കിയത്. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്ക് പ്രത്യേകം കന്പ്യൂട്ടർലാബുള്ള പെരിന്തൽമണ്ണ സബ്ജില്ലയിലെ ഏക സ്കൂളായി ഇതോടെ ജിഎംഎച്ച്എസ്എസ് മാറി.
45 വിദ്യാർഥികൾക്ക് ഒരേസമയം ഐടി പഠനം നടത്താൻ കഴിയുന്ന സൗകര്യമാണ് ലാബിൽ ഒരുക്കിയിട്ടുള്ളത്. കൗണ്‍സിലർമാരായ സാറ സലീം, സരോജ, എസ്എംസി ചെയർമാൻ സി. പ്രമോദ് എന്നിവർ പങ്കെടുത്തു.