സിബിഎസ്ഇ കായിക അധ്യാപകർക്ക് ഫസ്റ്റ് എയ്ഡ് കിറ്റ് വിതരണവും പരിശീലനവും ഇന്ന്
1570363
Thursday, June 26, 2025 5:35 AM IST
പെരിന്തൽമണ്ണ: മലപ്പുറം സെൻട്രൽ സഹോദയ ജില്ലയിലെ സിബിഎസ്ഇ സ്കൂൾ കായികാധ്യാപകർക്കായി പരിശീലനവും എല്ലാ സ്കൂളുകൾക്കും ഫസ്റ്റ് എയ്ഡ് കിറ്റുകളും നൽകുന്നു. കിംസ് അൽശിഫ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന ശിൽപശാല ഇന്ന് രാവിലെ പത്തിന് നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. ഡോ. പി. ഉണ്ണീൻ മുഖ്യാതിഥിയായിരിക്കും.
ചടങ്ങിൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിയക്കൽ, ജനറൽ സെക്രട്ടറി സി.സി. അനീഷ് കുമാർ, ഐഎസ്എസ് സെക്രട്ടറി എ.വി. റഫീഖ്, പി. ഫഹദ്, ഫാ. ജീവൻ ജോസഫ്, ടി. അബ്ദുസമദ്, അൽശിഫ സിഇഒ കെ.സി. പ്രിയൻ എന്നിവർ സംബന്ധിക്കും.
ജില്ലയിലെ മുഴുവൻ സിബിഎസ്ഇ സ്കൂളുകളിലെയും കായിക അധ്യാപകർക്ക് പരിശീലന പരിപാടിയിൽ പങ്കെടുക്കാം. പങ്കെടുക്കുന്ന സ്കൂളുകൾക്ക് ഫസ്റ്റ് എയ്ഡ് കിറ്റുകൾ വിതരണം ചെയ്യും. ഫോണ്: 9847765899.