മികച്ച സഹകാരി പുരസ്കാരം എൻ.കെ. അബ്ദുറഹിമാന്
1227966
Friday, October 7, 2022 12:27 AM IST
മുക്കം: തിരുവനന്തപുരം റോട്ടറി ഇന്റർനാഷണലിന്റെ ഈ വർഷത്തെ മികച്ച സഹകാരി അവാർഡിന് കാരശേരി ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അർഹനായി.
കോഴിക്കോട് ജില്ലയിലെ കാരശേരി സ്വദേശിയായ എൻ.കെ അബ്ദുറഹിമാൻ സഹകരണ മേഖലയിൽ നടപ്പാക്കിയ നൂതന മാതൃകാപദ്ധതികൾക്ക് ദേശീയ, അന്തർദേശീയ മേഖലകളിൽ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം, കെപിസിസി മെമ്പറുമാണ്. കേരള ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ റോട്ടറി അവാർഡ് സമ്മാനിച്ചു. മുൻ സ്പീക്കർ അഡ്വ.എൻ. ശക്തൻ, റോട്ടറി പ്രസിഡണ്ട് ഡോ.ജെ. മോസസ് അഡ്വ.എ.എം. ഹാരിഫ് എംപി, മത്സ്യ ഫെഡ് ചെയർമാൻ മനോഹരൻ, ബിഷപ്പ് തോമസ് കെ. ഉമ്മൻ എന്നിവർ പങ്കെടുത്തു.