കോംകോ ടവര് ഉദ്ഘാടനം 28ന്
1243528
Sunday, November 27, 2022 3:37 AM IST
കോഴിക്കോട്: കോഴിക്കോട് മര്ക്കന്റയില് കോ ഓപ്പറേറ്റീവ് സൊസൈറ്റി (കോംകോ)യുടെ പുതിയ കെട്ടിടം പന്തീരാങ്കാവില് 28 ന് രാവിലെ 9.30ന് മന്ത്രി വി. എന് വാസവന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാകര് വാര്ത്താസമ്മേളനത്തില് അറിയിച്ചു.
മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവര്കോവില് സംബന്ധിക്കും. കോഴിക്കോട് പാളയം പാലാഴി പാല, ചേവരമ്പലം എന്നിവിടങ്ങളില് സംഘത്തിന്റെ ശാഖകള് ഉണ്ട്. പ്രസിഡന്റ് വി.ടി സത്യന്, വൈസ് പ്രസിഡന്റ് ഇ. ദാമോദരന്, സെക്രട്ടറി എന്. ബിജീഷ് എന്നിവര് വാര്ത്താസമ്മേളനത്തില് സംബന്ധിച്ചു.