റോഡ് പ്രവൃത്തി എത്രയും വേഗം പൂർത്തിയാക്കണമെന്ന്
1425338
Monday, May 27, 2024 7:19 AM IST
പേരാമ്പ്ര: പന്തിരിക്കര അങ്ങാടി ഉൾപ്പെടുന്ന കടിയങ്ങാട്- പൂഴിത്തോട് റോഡ് എത്രയും വേഗം പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പന്തിരിക്കര യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് ഷെരീഫ് ചീക്കിലോട് ഉദ്ഘാടനം ചെയ്തു. 2024-26 വർഷത്തെ യൂണിറ്റ് പ്രസിഡന്റായി സി.കെ. അബുബക്കറേയും ജനറൽ സെക്രട്ടറിയായി കെ.എം. അരവിന്ദാക്ഷനെയും ട്രഷററായി എം.സി. ബാലകൃഷ്ണനെയും തെരെഞ്ഞെടുത്തു.
പന്തിരിക്കര ടൗണിൽ ഓവു ചാലുകൾ നിർമിക്കുക, അങ്ങാടിയിൽ എത്തുന്ന യാത്ര ക്കാർക്കായി ബസ്റ്റോപ്പ് നിർമിക്കുക, പന്തിരിക്കര അങ്ങാടിയിൽ വാട്ടർ അഥോറിറ്റിയുടെ നാലോളം ടാപ്പുകൾ ഉണ്ടായിരുന്നത് റോഡ് പണിയുടെ ഭാഗമായി നഷ്ടപ്പെട്ടത് പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.