ബോ​ട്ട് സ​ർ​വീ​സി​ന് നി​യ​ന്ത്ര​ണം
Saturday, September 14, 2024 4:43 AM IST
കോ​ഴി​ക്കോ​ട്: ഓ​ണം അ​വ​ധി പ്ര​മാ​ണി​ച്ച് കു​ട്ടി​ക​ള്‍ അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക് വ​ര്‍​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ബോ​ട്ട് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​വ​ര്‍ മ​തി​യാ​യ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളോ സാ​ധു​വാ​യ ര​ജി​സ്‌​ട്രേ​ഷ​നോ സ​ര്‍​വേ സ​ര്‍​ട്ടി​ഫി​ക്ക​റ്റോ ഇ​ന്‍​ഷ്വ​റ​ന്‍​സോ മ​റ്റ് നി​യ​നാ​നു​സൃ​ത രേ​ഖ​ക​ളോ കൂ​ടാ​തെ ബോ​ട്ടു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ പാ​ടി​ല്ലെ​ന്ന് ബേ​പ്പൂ​ര്‍ സീ​നി​യ​ര്‍ പോ​ര്‍​ട്ട് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ അ​റി​യി​ച്ചു.


പ​രി​ശോ​ധ​ന​യി​ല്‍ പി​ടി​ക്ക​പ്പെ​ട്ടാ​ല്‍ ക​ര്‍​ശ​ന​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും. എ​ല്ലാ സ​ഞ്ചാ​രി​ക​ളും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ലൈ​ഫ് ജാ​ക്ക​റ്റു​ക​ള്‍ ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന​ത് ബോ​ട്ട് ജീ​വ​ന​ക്കാ​രും ബോ​ട്ട് ഉ​ട​മ​സ്ഥ​നും ഉ​റ​പ്പാ​ക്കേ​ണ്ട​താ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.