പെരിയസ്വാമിക്കുന്നിൽ ജലവിതരണം തുടങ്ങി
1263151
Sunday, January 29, 2023 11:22 PM IST
കൽപ്പറ്റ: നഗരസഭയിലെ പെരിയസ്വാമിക്കുന്നിൽ ജലവിതരണം തുടങ്ങി. ഇവിടേക്കുള്ള പൈപ്പ് ലൈൻ മുനിസിപ്പൽ ചെയർമാൻ കെയെംതൊടി മുജീബ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. അജിത അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷരായ അഡ്വ.ടി.ജെ. ഐസക്, ജൈന ജോയി, ഒ. സരോജിനി, കൗണ്‍സിലർമാരായ പി. വിനോദ്കുമാർ, ആയിഷ പള്ളിയാലിൽ, പി.കെ. സുഭാഷ്, റഹിയാനത്ത് വടക്കേതിൽ, പി. റാജാറാണി, സാജിത മജീദ്, പ്രദേശവാസി അന്പലപ്പുറം ഹംസ എന്നിവർ പ്രസംഗിച്ചു.
നഗരസഭയിലെ ഉയർന്നപ്രദേശമാണ് പെരിയസ്വാമിക്കുന്ന്. നഗരസഭയുടെ തനത് ഫ് ഉപയോഗിച്ചാണ് കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കിയത്. 50 ഓളം കുടുംബങ്ങൾ ഗുണഭോക്താക്കളാണ്.