സാന്ത്വന പരിചരണം: പള്ളിക്കുന്നിൽ യൂണിറ്റ് രൂപീകരിച്ചു
1264952
Saturday, February 4, 2023 11:41 PM IST
പള്ളിക്കുന്ന്: ലൂർദ്മാതാ ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ സാന്ത്വന പരിചരണത്തിന് ’കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് പള്ളിക്കുന്ന്’ എന്ന പേരിൽ യൂണിറ്റ് രൂപീകരിച്ചു. പനമരം, കോട്ടത്തറ, കണിയാന്പറ്റ പ്രദേശങ്ങളും യൂണിറ്റിന്റെ പരിധിയിൽ വരും. യൂണിറ്റ് ഉദ്ഘാടനം ലൂർദ്മാതാ ഇടവക വികാരി റവ.ഡോ.കുളങ്ങര നിർവഹിച്ചു.
സംഭാവന സ്വീകരണത്തിനുള്ള പെട്ടി കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം ജോസ് പാറപ്പുറം, കണിയാന്പറ്റ പഞ്ചായത്ത് പതിനാലാം വാർഡ് അംഗം ജസി ലെസ്ലി, യൂണിറ്റ് പ്രസിഡന്റ് വിൻസന്റ് വാലേൽ എന്നിവർക്ക് അദ്ദേഹം കൈമാറി.
പള്ളിക്കൽ ജിഎൽപി സ്കൂൾ
അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം
ശക്തമാകുന്നു
മാനന്തവാടി: എടവക പഞ്ചായത്തിലെ പള്ളിക്കൽ ഗവ.എൽപി സ്കൂൾ അപ്ഗ്രേഡ് ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ദീർഘകാലമായി ആവശ്യപ്പെട്ടിട്ടും വിദ്യാലയം യുപി സ്കൂളായി ഉയർത്താത്തതിൽ നിരാശരാണ് പ്രദേശവാസികൾ.
1896ൽ സ്ഥാപിച്ചതാണ് പള്ളിക്കലിലെ വിദ്യാലയം. സാധാരണക്കാരുടെ മക്കളാണ് പഠിതാക്കളിൽ അധികവും. നാലാംക്ലാസ് കഴിഞ്ഞുള്ള പഠനത്തിനു കിലോമീറ്ററുകൾ അകലെയുള്ള വിദ്യാലയങ്ങളിൽ എത്തേണ്ട ഗതികേടിലാണ് വിദ്യാർഥികൾ.
സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനു നൽകിയ നിവേദനങ്ങൾ ചുകപ്പുനാടയിൽ കുടുങ്ങിയിരിക്കയാണ്. സ്കൂൾ യുപിയാക്കുന്നപക്ഷം കെട്ടിടം, ഫർണിച്ചർ സൗകര്യം ഒരുക്കാൻ നാട്ടുകാർ തയാറാണ്.