പ്രതിഷേധം നടത്തി
1277887
Wednesday, March 15, 2023 11:54 PM IST
പുൽപ്പള്ളി: തുടർച്ചയായി ക്രൈസ്തവ വിശ്വാസത്തേയും സന്യസ്തരേയും കുരിശിനെയും അപമാനിക്കുന്ന കലാരൂപങ്ങൾക്കും മറ്റ് പ്രവണതകൾക്കുമെതിരേ കെസിവൈഎം മുള്ളൻകൊല്ലി മേഖലയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ സന്യസ്തർ പ്രതിഷേധിച്ചു.
സിസ്റ്റർ ഡെൽഫി മരിയ സിഎംസി മുഖ്യ സന്ദേശം നൽകി. പുൽപ്പള്ളിയിലെ വിവിധ സന്യാസ സമൂഹങ്ങളിലെ 50 ൽ അധികം സന്യസ്തർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. കെസിവൈഎം മേഖലാ ആനിമേറ്റർ സിസ്റ്റർ ആൻസ് മരിയ എസ്എബിഎസ്, മേഖല ഡയറക്ടർ ഫാ. സാന്റോ അന്പലത്തറ, മേഖല പ്രസിഡന്റ് ജോസഫ് ജോർജ് ഡിപ്പോയിൽ, ട്രഷറർ ഫെബിൻ കക്കോനാൽ, രൂപത സിൻഡിക്കേറ്റ് അംഗം ആൽബിൻ കൂട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു.