പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കണം: ജോയിന്റ് കൗണ്‍സില്‍
1278146
Friday, March 17, 2023 12:07 AM IST
കല്‍പ്പറ്റ: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്ഷന് പദ്ധതി പുനഃസ്ഥാപിക്കണമെന്ന് പുത്തൂര്‍വയലില്‍ നടന്ന ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി ഇ. ജെ. ബാബു ഉദ്ഘാടനം ചെയ്തു. എം.പി. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സംഘടനാറിപ്പോര്‍ട്ട് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിങ്കലും പ്രവര്‍ത്തനറിപ്പോര്‍ട്ട് കെ.എ. പ്രേംജിത്തും അവതരിപ്പിച്ചു.
സംസ്ഥാന വൈസ് ചെയര്മാന് എം.എസ്. സുഗൈതകുമാരി, സെക്രട്ടേറിയറ്റ് അംഗം എം.സി. ഗംഗാധരന്, സംസ്ഥാന കമ്മിറ്റിയംഗം കെ.ആര്. സുധാകരന്, ആര്. ശ്രീനു, സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ. മൂര്‍ത്തി, കെ.എന്‍. പ്രേമലത, സി.എം. സുധീഷ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എം.പി. ജയപ്രകാശ്(പ്രസിഡന്റ്), ടി.ആര്. ബിനില്‍കുമാര്‍(സെക്രട്ടറി), ആര്. ശ്രീനു(ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.