ജെ​എ​സ് വി​ബി​എ​സ് വ​ട​ക്ക​ൻ മേ​ഖ​ല അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ മീ​ന​ങ്ങാ​ടി ക​ത്തീ​ഡ്ര​ലി​ൽ
Friday, March 17, 2023 11:38 PM IST
മീ​ന​ങ്ങാ​ടി: മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജെ​എ​സ് വി​ബി​എ​സ് (ജാ​ക്കൊ​ബൈ​റ്റ് സി​റി​യ​ൻ വെ​ക്കേ​ഷ​ൻ ബൈ​ബി​ൾ സ്കൂ​ൾ) വ​ട​ക്ക​ൻ മേ​ഖ​ലാ അ​ധ്യാ​പ​ക പ​രി​ശീ​ല​ന ക്യാ​ന്പ് നാ​ളെ മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ൻ​ഡ് സെ​ന്‍റ് പോ​ൾ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ന​ട​ത്തും. മ​ല​ബാ​ർ, കോ​ഴി​ക്കോ​ട്, മം​ഗ​ലാ​പു​രം, ബം​ഗ​ളൂ​രു ഭ​ദ്രാ​സ​ന​ങ്ങ​ളി​ൽ നി​ന്നാ​യി അ​ധ്യാ​പ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ക്യാ​ന്പ് മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ 10.25ന് ​ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ പ​താ​ക ഉ​യ​ർ​ത്തും. എം​ജെ​എ​സ്എ​സ്എ (മ​ല​ങ്ക​ര ജാ​ക്കൊ​ബൈ​റ്റ് സി​റി​യ​ൻ സ​ണ്‍​ഡേ സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷെ​വ​ലി​യ​ർ എം.​ജെ. മാ​ർ​ക്കോ​സ്, ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ.​പി.​സി. പൗ​ലോ​സ് പു​ത്ത​ൻ​പു​ര​ക്ക​ൽ, എം​ജ​ഐ​സ്എ​സ്എ. സെ​ക്ര​ട്ട​റി​മാ​രാ​യ എ​ൽ​ദോ ഐ​സ​ക്, റോ​യ് തോ​മ​സ്, ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. സ​ജീ​ഷ്, ട്ര​സ്റ്റി പി.​പി. മ​ത്താ​യി​ക്കു​ഞ്ഞ്, ഇ​ൻ​സ്പെ​ക്ട​ർ ഇ.​പി. ബേ​ബി, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി പി.​എ​ഫ്. ത​ങ്ക​ച്ച​ൻ, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ അ​നി​ൽ ജേ​ക്ക​ബ്, എം.​വൈ. ജോ​ർ​ജ്, കോ​ഴി​ക്കോ​ട് ഭ​ദ്രാ​സ​ന ഡ​യ​റ​ക്ട​ർ കെ.​ടി. ബെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ക്യാ​ന്പി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഗീ​ത​പ​രി​ശീ​ല​നം, വി​ഷ​യാ​വ​ത​ര​ണം എ​ന്നി​വ ന​ട​ത്തും. ധ്യാ​ന​ത്തി​ന് പി.​എം. മാ​ത്യു നേ​തൃ​ത്വം ന​ൽ​കും.