‘വനസൗഹൃദ സദസ് ജനവികാരം മയപ്പെടുത്താനുള്ള സർക്കാർ തന്ത്രം’
1283305
Saturday, April 1, 2023 11:28 PM IST
കൽപ്പറ്റ: വന്യമൃഗ ആക്രമണംമൂലം പൊറുതിമുട്ടുന്ന മലയോര ജനതയുടെ രോഷത്തെ മയപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വനസൗഹൃദ സദസ് പരിപാടിയെന്ന് വയനാട് ജില്ലാ കർഷക പ്രതിരോധ സമിതി പ്രസിഡന്റ് ഡോ.ഡി. സുരേന്ദ്രനാഥ്.
വന്യജീവി ശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് സമിതി കളക്ടറേറ്റ് പടിക്കൽ നടത്തിയ രാപകൽ സമരം സമാപന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ-വന്യമൃഗ സംഘർഷം പരിഹരിക്കാനുള്ള ബാധ്യത ജനങ്ങളുടെ ചുമലിൽ കയറ്റിവയ്ക്കാനാണ് സർക്കാർ നീക്കമെന്ന് ഡോ.സുരേന്ദ്രനാഥ് പറഞ്ഞു.
വൈസ് പ്രസിഡന്റ് പ്രേംരാജ് ചെറുകര അധ്യക്ഷത വഹിച്ചു. അഡ്വ.ടി.ജെ. ഡിക്സണ്‍, ദേവസ്യ പുറ്റനാൽ, പി.കെ. ഭഗത്, വി.കെ. സദാനന്ദൻ, കെ.എസ്. ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.