ക​രു​ത​ലാ​യി ക​ള​ക്ട​ർ; ആ​ൻ തെ​രേ​സ​ക്ക് ഇ​നി​യും പ​ഠി​ക്കാം
Wednesday, May 31, 2023 4:56 AM IST
ക​ൽ​പ്പ​റ്റ: ക​ഴി​ഞ്ഞ പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 90 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ന്‍റെ നി​റ​വി​ലാ​യി​രു​ന്നു ആ​ൻ തെ​രേ​സ. ഈ ​സ​ന്തേ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലും ഒ​രു സ​ങ്ക​ടം മാ​ത്രം. ജ​ൻ​മ​നാ മ​സ്കു​ലാ​ർ ഡി​സ്ട്രോ​ഫി എ​ന്ന രോ​ഗം ബാ​ധി​ച്ച് ആ​ൻ തെ​രേ​സ​ക്ക് തു​ട​ർ​ന്നു​ള്ള പ്ര​യാ​ണ​ത്തി​ന് ഒ​രു ഇ​ല​ക്ട്രി​ക് വീ​ൽ ചെ​യ​ർ വേ​ണം.

ഈ​യൊ​രു ആ​വ​ശ്യ​വു​മാ​യാ​ണ് ക​ല്ലോ​ടി വീ​ട്ടി​ച്ചാ​ൽ സ്വ​ദേ​ശി​നി ആ​ൻ തെ​രേ​സ അ​ദാ​ല​ത്തി​ൽ എ​ത്തി​യ​ത്. വീ​ൽ​ചെ​യ​റി​ലാ​ണ് ആ​ൻ തെ​രേ​സ​യു​ടെ ജീ​വി​തം മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ബി ​കോം ബി​രു​ദം എ​ടു​ക്ക​ണ​മെ​ന്നാ​ണ് ആ​ൻ തെ​രേ​സ​യു​ടെ ആ​ഗ്ര​ഹം. പ​ക്ഷേ നി​ല​വി​ൽ ഉ​ള്ള വീ​ൽ ചെ​യ​റു​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​ൻ തെ​രേ​സ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ട്.

വി​വ​ര​മ​റി​ഞ്ഞ​പ്പോ​ൾ ക​ള​ക്ട​ർ ഡോ. ​രേ​ണു​രാ​ജ് അ​ദാ​ല​ത്ത് വേ​ദി​യി​ൽ നി​ന്നും ഇ​റ​ങ്ങി വ​ന്ന് വീ​ൽ ചെ​യ​റി​ൽ ഇ​രി​ക്കു​ന്ന ആ​ൻ തെ​രേ​സ​യു​ടെ അ​ടു​ത്തെ​ത്തി. വി​വ​ര​ങ്ങ​ൾ തി​ര​ക്കി ആ​ൻ തെ​രേ​സ ത​ന്‍റെ ഇ​ല​ക്ട്രി​ക്ക് വീ​ൽ ചെ​യ​ർ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ൾ വീ​ൽ ചെ​യ​ർ വാ​ങ്ങു​വാ​നു​ള്ള ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ന്നും എ​ട​വ​ക പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ൽ​കി​യാ​ൽ വീ​ൽ ചെ​യ​ർ സ്വ​ന്ത​മാ​ക്കാ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.