റി​യാ​ദ് കെ​എം​സി​സി 250 ഡ​യാ​ലി​സി​സി​നു ഫ​ണ്ട് കൈ​മാ​റി
Saturday, September 23, 2023 12:18 AM IST
ക​ൽ​പ്പ​റ്റ: റി​യാ​ദ് കെ​എം​സി​സി ജി​ല്ലാ ക​മ്മി​റ്റി സി.​എ​ച്ച്. സെ​ന്‍റ​ർ മു​ഖേ​ന ശാ​ന്തി പെ​യി​ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റ് കെ​യ​റി​ന് 250 ഡ​യാ​ലി​സി​സി​നു ഫ​ണ്ട് അ​നു​വ​ദി​ച്ചു.

തു​ക പു​ത്തൂ​ർ​വ​യ​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ റി​യാ​ദ് കെ​എം​സി​സി ജി​ല്ലാ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ ഏ​ൽ​പ്പി​ച്ചു.

കെ​എം​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ സു​ധീ​ർ ബ​ഷീ​ർ, എം. ​അ​ഷ്റ​ഫ്, സി. ​റ​ഫീ​ഖ്, പി. ​മു​ഹ​മ്മ​ദു​കു​ട്ടി, മു​സ്‌​ലിം ലീ​ഗ്-​സി.​എ​ച്ച്. സെ​ന്‍റ​ർ ഭാ​ര​വാ​ഹി​ക​ളാ​യ കെ.​കെ. അ​ഹ​മ്മ​ദ് ഹാ​ജി, ടി. ​മു​ഹ​മ്മ​ദ്, എ​ൻ.​കെ. റ​ഷീ​ദ്, റ​സാ​ഖ് ക​ൽ​പ്പ​റ്റ, നി​സാ​ർ അ​ഹ​മ്മ​ദ്, പി. ​ഹാ​രീ​സ്, സ​ലീം മേ​മ​ന തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.