ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് റോ​ഡ് ത​ക​ർ​ന്നു
Saturday, August 10, 2024 5:42 AM IST
ക​ൽ​പ്പ​റ്റ: ക​ൽ​പ്പ​റ്റ പു​തി​യ ബ​സ്‌​സ്റ്റാ​ൻ​ഡ് റോ​ഡ് ത​ക​ർ​ന്ന​തി​നാ​ൽ സ്റ്റാ​ൻ​ഡി​ൽ ബ​സു​ക​ൾ ക​യ​റാ​ൻ സാ​ഹ​ച​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കു​ഴി​ക​ൾ കാ​ര​ണം ബ​സു​ക​ൾ ബ​സ്റ്റാ​ൻ​ഡി​ൽ കു​ഴി​യി​ൽ കു​ടു​ങ്ങു​ന്ന​തും ത​ള്ളി​ക്ക​യ​റ്റു​ന്ന​തും നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.


അ​ടി​യ​ന്ത​ര​മാ​യി ബ​സ്റ്റാ​ൻ​ഡി​ലേ​ക്കു​ള്ള പാ​ത ന​ന്നാ​ക്ക​ണ​മെ​ന്ന് ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​സി​ഡ​ന്‍റ് സ​ദാ​ശി​വ​ൻ, സെ​ക്ര​ട്ട​റി എ​ൽ​ദോ, ട്ര​ഷ​റ​ർ കെ.​വി. പൗ​ലോ​സ്, ജി​നീ​ഷ്, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.