ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Tuesday, September 10, 2024 5:26 AM IST
ചെ​ന്ന​ലോ​ട്: ആ​യു​ഷ് ഹോ​മി​യോ​പ്പ​തി വ​കു​പ്പ്, നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത്, ഗ​വ.​ഹോ​മി​യോ ഡി​സ്പെ​ൻ​സ​റി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പാ​രി​ഷ് ഹാ​ളി​ൽ ആ​യു​ഷ് വ​യോ​ജ​ന മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.

ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​മീം പാ​റ​ക്ക​ണ്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ്മി​ത ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. 72-ാം വ​യ​സി​ലും മാ​സ്റ്റേ​ഴ്സ് നാ​ഷ​ണ​ൽ-​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന ചെ​ന്ന​ലോ​ട് സ്വ​ദേ​ശി എ​ൻ. മാ​ത്യു​വി​നെ ആ​ദ​രി​ച്ചു. ജി​എ​ച്ച്ഡി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ബി. ശ്രീ​നാ​ഥ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.


ത​രി​യോ​ട് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സൂ​ന ന​വീ​ൻ, ബീ​ന റോ​ബി​ൻ​സ​ണ്‍, യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ ഡാ​ലി ലൗ​ലി​ൻ, സ്വ​പ്ന മാ​ത്യു, ഫാ​ർ​മ​സി​സ്റ്റ് കെ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.