ഹയർ സെക്കൻഡറി പ്രവേശനം: ഹെൽപ് ഡെസ്ക് ഒരുക്കി മുപ്പൈനാട് പഞ്ചായത്ത്
1560859
Monday, May 19, 2025 6:20 AM IST
വടുവൻചാൽ: മുപ്പൈനാട് പഞ്ചായത്തും ജിഎച്ച്എസ്എസും സംയുക്തമായി ഹയർ സെക്കൻഡറി ഏകജാലക പ്രവേശനത്തിന് ഹെൽപ് ഡെസ്ക് ഒരുക്കി. പത്താംക്ലാസ് പാസായ മുഴുവൻ കുട്ടികൾക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ജിഎച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ്, കരിയർ ഗൈഡൻസ് ആൻഡ് കൗണ്‍സലിംഗ് സെൽ എന്നിവ ഹെൽപ് ഡെസ്കുമായി സഹകരിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. സാലിം, പ്രിൻസിപ്പൽ കെ.വി. മനോജ്, കരിയർ കോ ഓർഡിനേറ്റർ വി.പി. സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ ആർ. യമുന, അജിത, യശോദ, ശശിധരൻ, യു. ബാലൻ, മനോജ്കുമാർ, എൻഎസ്എസ് വോളണ്ടിയർമാരായ പി.ബി. അവന്തിക, ആനി ജോഷി, ആൻ മരിയ, ജോയൽ ജോയി എന്നിവർ പ്രസംഗിച്ചു.