സൈക്കിൾ പോളോ: പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ
1602179
Thursday, October 23, 2025 5:56 AM IST
സുൽത്താൻ ബത്തേരി: ജില്ലാ സൈക്കിൾ പോളോ അസോസിയേഷൻ സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച ജില്ലാ ചാന്പ്യൻഷിപ്പിൽ 20 പോയിന്റുമായി പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.
10 പോയിന്റ് നേടിയ പിണങ്ങോട് ഡബ്ല്യുഎച്ച്എസിനാണ് രണ്ടാം സ്ഥാനം. 16 ടീമുകൾ പങ്കെടുത്ത ചാന്പ്യൻഷിപ്പ് സ്പോർട്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് കെ.എം. ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
സെന്റ് മേരീസ് കോളജ് റസിഡന്റ് മാനേജർ ജോണ്‍ മത്തായി നൂറനാൽ മുഖ്യാതിഥിയായി. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഒളിന്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ അധ്യക്ഷത വഹിച്ചു.
സെന്റ് മേരിസ് കോളജ് പ്രിൻസിപ്പൽ ഡോ.വിജയകുമാർ മുഖ്യാതിഥിയായി. സുബൈർ ഇളകുളം, എൽ.എ. സോളമൻ, എൻ.സി. സാജിദ് തുടങ്ങിയവർ പങ്കെടുത്തു.