പോലീസ്, ജനമൈത്രി ജാഗ്രതാസമിതി യോഗം
1602188
Thursday, October 23, 2025 5:57 AM IST
ചീരാൽ: താഴത്തൂർ യുവരശ്മി ലൈബ്രറിയിൽ നൂൽപ്പുഴ പോലീസിന്റെയും ജനമൈത്രി ജാഗ്രതാസമിതിയുടെയും സംയുക്ത യോഗം നടത്തി. പൊതുജന പങ്കാളിത്തത്തോടെ കുറ്റകൃത്യങ്ങൾ തടയുക, ലഹരി വിൽപ്പനയും ഉപയോഗവും കുറയ്ക്കുക, പോലീസും ജനങ്ങളുമായി നല്ല ബന്ധം സ്ഥാപിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് യോഗം സംഘടിപ്പിച്ചത്.
നൂൽപ്പുഴ എസ്ഐ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.സൈബർ തട്ടിപ്പുകളിൽ ജാഗ്രത പുലർത്തണമെന്നും കുറ്റകൃത്യങ്ങൾ തടയുന്നതിലും ക്രമസമാധാന പാലനത്തിനും എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.കെ. തങ്ങൾ അധ്യക്ഷത വഹിച്ചു. എഎസ്ഐമാരായ ഷിനോജ് ഏബ്രഹാം, പി. ഗോപി, സിപിഒ. രഞ്ജിത്ത്, സുരേഷ് ബാബു വൈശാലി, ടി. ഗംഗാധരൻ, ടി.കെ. രാധാകൃഷ്ണൻ, മനു ആശിഷ്കുമാർ, രാമചന്ദ്രൻ നായർ, ലൈബ്രേറിയൻ സന്ധ്യ എന്നിവർ പ്രസംഗിച്ചു.