അധ്യാപകനെയും വിദ്യാർഥികളെയും അനുമോദിച്ചു
1602182
Thursday, October 23, 2025 5:56 AM IST
കൽപ്പറ്റ: ഗവ.എൽപി സ്കൂളിൽ എൽഎസ്എസ് ജേതാക്കളായ അഞ്ച് വിദ്യാർഥികളെയും കവയിത്രി സുഗതകുമാരിയുടെ പേരിലുള്ള ഗുരുജ്യോതി പുരസ്കാരം നേടിയ അധ്യാപകൻ മുസ്തഫയെയും പിടിഎയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
ടി. സിദ്ദിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പിൽ ചെയർപേഴ്സണ്‍ ഇൻ ചാർജ് സരോജിനി ഓടന്പത്ത് അധ്യക്ഷത വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലർമാരായ കെ. അജിത, പി. വിനോദ്കുമാർ, എഇഒ ടി. ബാബു, ഇന്ദു കാർത്തികേയൻ, പിടിഎ പ്രസിഡന്റ് കെ.ടി. മെഹബൂബ്, എസ്എംസി ചെയർമാൻ രശ്മി, എംപിടിഎ പ്രസിഡന്റ് ദൃശ്യ, പ്രധാനാധ്യാപിക ബിന്ദു തോമസ്, പി.പി. ഷെരീഫ എന്നിവർ പ്രസംഗിച്ചു.