കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുന്നു: അഡ്വ.എം. റഹ്മത്തുള്ള
1602186
Thursday, October 23, 2025 5:56 AM IST
കൽപ്പറ്റ: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തൊഴിൽ സുരക്ഷിതത്വം ഇല്ലാതാക്കുകയും തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങൾ നിരാകരിക്കുകയും ചെയ്യുകയാണെന്ന് സ്വതന്ത്ര തൊഴിലാളി യൂണിയൻ (എസ്ടിയു) സംസ്ഥാന പ്രസിഡന്റ് അഡ്വ.എം. റഹ്മത്തുള്ള.
എസ്ടിയു വയനാട് ജില്ലാ പ്രവർത്തക കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026 ഫെബ്രുവരി ഒന്നിനു കോഴിക്കോട് കടപ്പുറത്ത് ചേരുന്ന എസ്ടിയു സംസ്ഥാന സമ്മേളനം വൻ വിജയമാക്കാനും ഭരണാധികാരികളുടെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരായ പോരാട്ടം ശക്തമാക്കാനും കണ്വൻഷൻ തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സി. മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് അഷറഫ് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു. തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് മൻസൂർ, സി. മുഹമ്മദ് ഇസ്മയിൽ, പാറക്ക മമ്മൂട്ടി, സി. കുഞ്ഞബ്ദുള്ള, ടി. ഹംസ, തൈത്തൊടി ഇബ്രാഹിം,
അബു ഗൂഡലായ്, റംല മുഹമ്മദ്, സി. ഫൗസി, ഷുക്കൂർ പഞ്ചാര, കെ. അലിക്കുഞ്ഞ്, കെ. അബ്ദുറഹ്മാൻ, അലവി വടക്കേതിൽ, പി. റജീഷലി, ഷമീർ ഉണ്ടോടി തുടങ്ങിയവർ പ്രസംഗിച്ചു.