ഭക്ഷ്യമേളയും ബോധവത്കരണ ക്ലാസും നടത്തി
1602189
Thursday, October 23, 2025 5:58 AM IST
മെച്ചന: ലോക ഭക്ഷ്യദിനാഘോഷത്തിന്റെ ഭാഗമായി ഗവ.എൽപി സ്കൂളിൽ ഭക്ഷ്യമേളയും ബോധവത്കരണ ക്ലാസും നടത്തി. കുട്ടികൾ വീടുകളിൽ തയാറാക്കി കൊണ്ടുവന്ന വിവിധയിനം പലഹാരങ്ങളുടെയും ഭക്ഷ്യ വിഭവങ്ങളുടെയും പ്രദർശനം നടന്നു.
ലോകഭക്ഷ്യദിനത്തിന്റെ പ്രാധാന്യം സംബന്ധിച്ച് ഗവ. ആയുർവേദ ഡിസ്പൻസറിയിലെ ഡോ.ആശ, സിമി എന്നിവർ ക്ലാസെടുത്തു. പ്രധാനാധ്യാപിക കെ.എ. അമ്മുജ, അധ്യാപകരായ അരുണ്‍ പ്രകാശ്, പി.ബി. സരിത, സൗമ്യ, പി. മുഹമ്മദ് ഷെരീഫ്, സി. പ്രദീപ്, ഷേർലി ജോണ്സണ് എന്നിവർ നേതൃത്വം നൽകി.