അഞ്ചല്‍ വെസ്റ്റ് സ്കൂളില്‍ എന്‍എസ്എസ് ദിനാചരണം
1224295
Saturday, September 24, 2022 11:34 PM IST
അഞ്ചല്‍ : അഞ്ചല്‍ വെസ്റ്റ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എന്‍എസ്എസ് ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഫ്രീഡം വാള് അനാച്ഛാദനവും വി കെയര്‍ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. സ്കൂള്‍ പിടിഎ പ്രസിഡന്റ് ജെ സുരേന്ദ്രന് നായരുടെ അധ്യക്ഷതയില്‍ അഞ്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ബൈജു ഫ്രീഡം വാള് സ്കൂളിന് സമര്‍പ്പിച്ചു.
അസാദിക അമൃത് മഹോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സപ്തദിന ക്യാമ്പിന്റെ ഭാഗമായി സ്ഥാപിച്ചതാണ് ഫ്രീഡം വാള്. അവയവ ദാനം ഉള്‍പ്പടെയുള്ള ചികിത്സാ കാര്യങ്ങള്‍ക്ക് സഹായം ഒരുക്കുന്ന പദ്ധതിയായ വി കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം എസ്എംസി ചെയര്മാന് കെ ബാബു പണിക്കര്‍ നിര്‍വഹിച്ചതിനോടൊപ്പം എന്‍എസ്എസ് സന്ദേശവും നല്കി.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സി മണി, സ്റ്റാഫ് സെക്രട്ടറി എസ് മിനി, വാളണ്ടിയര്‍ ലീഡര്‍ കുമാരി അനൈന തുടങ്ങിയവര്‍ പ്രസംഗിച്ചു.