ബിരുദദാന ചടങ്ങും അവാർഡ്ദാനവും ഇന്ന്
1224700
Sunday, September 25, 2022 11:20 PM IST
കൊല്ലം: രണ്ടാംകുറ്റി ടികെഎം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആന്റ് പ്ലേസ്മെന്റിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങും അവാർഡ് ദാനവും ഇന്ന് നടക്കും.
ഉച്ചയ്ക്ക് 12 - ന് ടികെഎം ട്രസ്റ്റ് ചെയർമാൻ ഡോ.ഷഹാൽ ഹസൻ മുസലിയാരുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കീറ്റ്സ് ഡയറക്ടർ ഡോ. മനോജ് കുമാർ കിനി മുഖ്യപ്രഭാഷണം നടത്തും. കോഴ്സുകൾ പൂർത്തിയാക്കി പ്ലേസ്മെന്റ് നേടിയ വിദ്യാർഥികൾക്ക് ഓഫർ ലറ്ററുകളും അദ്ദേഹം വിതരണം ചെയ്യും.
ട്രസ്റ്റ് മെമ്പർ ഡോ. ഹാറൂൺ, വാർഡ് കൗൺസിലർ സാബു, ടികെഎം എൻജിനീയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ.ഷാഹുൽ ഹമീദ്, കിറ്റ്സ് അക്കാഡമിക് കോർഡിനേറ്റർ സിന്ധു, എക്സ്ട്രീം മൾട്ടി മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ബിനു രാജ്, കേരള അർബൻ ബാങ്ക് ഫെഡറേഷൻ ചെയർമാൻ ടി.പി. ദാസൻ തുടങ്ങിയവർ പ്രസംഗിക്കും.
ചെയർമാൻ ഡോ.ഷഹാൽ ഹസൻ മുസ്ലിയാർ, ഖാലിദ് മുസലിയാർ, ആയിഷാ നജ്മ മസലിയാർ, പ്രിൻസിപ്പൽ പ്രഫ.എ. ഹാഷിമുദീൻ എന്നിവർ പത്രസമ്മേളനത്തിൽ സംബന്ധിച്ചു.