കല്ലട ജലോത്സവം: ഓഫീസ് ഉദ്ഘാടനം ചെയ്തു
1224985
Monday, September 26, 2022 11:25 PM IST
കൊല്ലം: 2022 ലെ കല്ലട ഇലോത്സവത്തോടനുബന്ധിച്ച് ജലോത്സവ സംരക്ഷണ സമിതിയുടെ ഓഫീസ് ഉത്ഘാടനം മൺട്രോതുരുത്തിൽ നടന്നു. ഉദ്ഘാടനം മുൻ പഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുധീഷ് നിർവഹിച്ചു. ജലോത്സവ കമ്മിറ്റി ചെയർമാൻ ആലങ്ങോട്ട് സഹജന്റെ അദ്ധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ കല്ലട ജലോത്സവം 2022 ലെ പോസ്റ്റർ, സ്റ്റിക്കൽ എന്നിവ കേരള കൗമുദി ജില്ലാ റിപ്പോർട്ടർ കോട്ടാത്തല ശ്രീകുമാർ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി.
കൊല്ലം മീഡിയാ ക്ലബാണ് ഇത്തവണത്തെ പോസ്റ്റർ സ്പോൺസർ ചെയ്തത്. തുടർന്ന് ജലോത്സവത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളുടെ രജിസ്ട്രേഷൻ നടന്നു. പഞ്ചായത്ത് മെമ്പർ ആറ്റുപുറത്ത് സുരേഷ് വള്ളം കളിയെ കുറിച്ചുള്ള വിശദീകരണം നൽകി. ജലോത്സവ ഫിനാൻസിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് അടൂരാൻ, റയിസിംഗ് ആൻഡ് മോണിറ്ററിംഗ് ചെയർമാൻ ബിജു കല്ലിക്കോടൻ, പഞ്ചായത്ത് മെമ്പർ സൂരജ്, മുൻ പഞ്ചായത്ത് മെമ്പർ ഷിജു, സന്തോഷ് യോഹന്നാൻ, പബ്ലിസിറ്റി ചെയർമാൻ സജിത്ത് ശിങ്കാരപ്പള്ളി എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഈ വർഷത്തെ കല്ലട ജലോത്സവത്തോടനുബന്ധിച്ച് കൊല്ലം മീഡിയ ക്ലബിന്റെ നേതൃത്വത്തിൽ താൽക്കാലിക ഓഫീസ് തുറന്നു. ഓഫീസിന്റെ ഉദ്ഘാടനം മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാ സുധീഷ് നിർവഹിച്ചു. തുടർന്ന് ജലോത്സവത്തോടനുബന്ധിച്ച് സജിത്ത് ശിങ്കാരപ്പള്ളി സംവിധാനം ചെയ്യുന്ന ഡോക്യൂമെന്ററിയുടെ പോസ്റ്റർ റിലീസ് ചെയ്തു.