സ്പോട്ട് ക്ലൈംബിംഗ് ദ്വിദിന പരിശീലനം തെന്മലയിൽ
1224989
Monday, September 26, 2022 11:25 PM IST
കൊല്ലം: ജില്ലാ സ്പോട്ട് ക്ലൈംബിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നവംബർ ആദ്യവാരം തെന്മലയിൽ ദ്വിദിന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുവാൻ സ്പോട്ട് ക്ലൈംബിംഗ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിദ്യാർഥികൾക്കും യുവജനങ്ങൾക്കുമാണ് പരിശീലനത്തിൽ പങ്കെടുക്കാവുന്നത്. പുതുതായി രൂപീകരിച്ച കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിക്ക് യോഗം അംഗീകാരം നൽകി.
കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി രക്ഷാധികാരിയായി ശ്രീജിത് ജി.പിള്ള, പ്രസിഡന്റ് വിഷ്ണു വി. ഗോപാൽ, സെക്രെട്ടറിയായി നന്ദു, ട്രഷററായി അഭിജിത്ത് എസ് എന്നിവർ ഭാരവാഹികളായ കമ്മിറ്റിക്കാണ് അംഗീകാരം നൽകിയത്.
കൊല്ലം സ്റ്റേഡിയം കേന്ദ്രീകരിച്ച് സ്പോട്ട് ക്ലൈംബിംഗ് പരിശീലനത്തിനായി സ്പോട്ട് ക്ലൈമ്പിങ് വോൾ നിർമിച്ചു നൽകണമെന്ന് സർക്കാരിനോടും യുവജന കായിക വകുപ്പിനോടും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ സെക്രട്ടറി ഓ ബി രാജേഷ് അധ്യക്ഷൻ വഹിച്ചു ജില്ലാ പ്രസിഡന്റ് വടക്കേവിള ശശി ഉദ്ഘാടനം നിർവഹിച്ചു. വി. ഹരികുമാർ, ഉമയനല്ലൂർ രവി, വിഷ്ണു സുനിൽ പന്തളം, ലീലാ കൃഷ്ണൻ, എസ്.സലാഹുദീൻ എന്നിവർ പ്രസംഗിച്ചു.