പൊതുപ്രവര്‍ത്തകന്‍റെ ലക്ഷ്യം സമൂഹത്തിന്‍റെ നന്മയാകണം: എസ്. രാമചന്ദ്രന്‍ പിള്ള
Tuesday, September 27, 2022 10:59 PM IST
പ​ത്ത​നാ​പു​രം: സ​മൂ​ഹ​ത്തി​ല്‍ സ​മൂ​ല​മാ​യ മാ​റ്റം വ​രു​ത്താ​ന്‍ ന​ല്ല പൊ​തു​പ്ര​വ​ര്‍​ത്ത​നം കൊ​ണ്ട് സാ​ധി​ക്കു​മെ​ന്നും സ​മൂ​ഹ​ത്തി​ന്‍റെ പൊ​തു​വാ​യ ന​ന്മ​യാ​ക​ണം ന​ല്ല പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ല​ക്ഷ്യ​മെ​ന്നും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വും മു​ന്‍ പോ​ളി​റ്റ് ബ്യൂ​റോ അം​ഗ​വു​മാ​യ എ​സ്. രാ​മ​ച​ന്ദ്ര​ന്‍ പി​ള്ള പ​റ​ഞ്ഞു.

പ​ത്ര​പ്ര​വ​ര്‍​ത്ത​ക​നും എം​എ​ല്‍​എ​യും പി​എ​സ്​സി മെ​മ്പ​റു​മൊ​ക്കെ​യാ​യി​രു​ന്ന തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ തെ​ങ്ങ​മം ഫൗ​ണ്ടേ​ഷ​ന്‍ മാ​ധ്യ​മ അ​വാ​ര്‍​ഡ് കെ.​ആ​ര്‍. അ​ജ​യ​ന് ന​ല്‍​കി പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 11,111 രൂ​പ​യും ഫ​ല​ക​വും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു അ​വാ​ര്‍​ഡ്.

സ​മൂ​ഹ​ത്തി​ന് വേ​ണ്ടി ആ​ത്മാ​ര്‍​പ്പ​ണ​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ച്ച മ​നു​ഷ്യ​സ്‌​നേ​ഹി​യാ​യി​രു​ന്നു തെ​ങ്ങ​മം ബാ​ല​കൃ​ഷ്ണ​നെ​ന്നും കേ​ര​ള​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ സം​സ്‌​കാ​ര​ത്തെ​യും ജ​നാ​ധി​പ​ത്യ സം​സ്‌​കാ​ര​ത്തെ​യും ഉ​യ​ര്‍​ത്തി​പി​ടി​ക്കു​ന്ന​തി​ല്‍ ഗാ​ന്ധി​ഭ​വ​ന്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ പ​ങ്ക് വ​ഹി​ക്കു​ന്നു​വെ​ന്നും എ​സ്​. രാമചന്ദ്രൻ പിള്ള ആ​ര്‍​പി പ​റ​ഞ്ഞു.

വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗം ഡോ. ​ഷാ​ഹി​ദാ ക​മാ​ല്‍ അധ്യ​ക്ഷ​യാ​യ ച​ട​ങ്ങി​ല്‍ കെ​എ​സ്​എ​ഫ്ഇ ചെ​യ​ര്‍​മാ​ന്‍ കെ. ​വ​ര​ദ​രാ​ജ​ന്‍, ഗാ​ന്ധി​ഭ​വ​ന്‍ സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന ഓ​ര്‍​ഫ​നേ​ജ് ക​ണ്‍​ട്രോ​ള്‍ ബോ​ര്‍​ഡ് മെ​മ്പ​റു​മാ​യ ഡോ. ​പു​ന​ലൂ​ര്‍ സോ​മ​രാ​ജ​ന്‍, നൗ​ഷാ​ദ് യൂ​നു​സ്, എ​ന്‍. ജ​ഗ​ദീ​ശ​ന്‍, എം. ​മീ​രാ​പി​ള്ള, ബി. ​അ​ജ​യ​കു​മാ​ര്‍, പി.​എ​സ്. അ​മ​ല്‍​രാ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.