യജ്ഞോത്സവവും നവരാത്രി ആഘോഷവും ആരംഭിച്ചു
1225279
Tuesday, September 27, 2022 10:59 PM IST
പാരിപ്പള്ളി:കൊടിമൂട്ടിൽ ഭദ്രകാളി ക്ഷേത്രത്തിൽ പന്ത്രണ്ട് ദിവസം നീണ്ടു നിൽക്കുന്ന യജ്ഞോത്സവവും നവരാത്രി ആഘോഷവും ആരംഭിച്ചു. ക്ഷേത്രതന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് എസ്.ദാമോദരൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠയോടെ ഉദ്ഘാടനം നിർവഹിച്ചു.
യജ്ഞാചാര്യൻ ഉദയകുമാർ മണപ്പുറം കഴിഞ്ഞ 50 വർഷം കൊടിമൂട്ടിൽ ക്ഷേത്രത്തിന്റെ ഉന്നതിക്കായി സ്വയം സമർപ്പിച്ച എസ്.പ്രശോഭന്റെ പാവനസ്മരണക്കായി ലളിതാസഹ്രസനാമാർച്ചന നടത്തി.
ക്ഷേത്രയോഗം ട്രസ്റ്റ് പ്രസിഡന്റ് കെ.ഗോപിനാഥൻ ആചാര്യവരണം നടത്തി.നവരാത്രി സംഗീതോത്സവത്തിന്റെ ആദ്യ ദിവസം ഋതുകൃഷ്ണയുടെ സംഗീതാർച്ചന നടന്നു. ഋതു കൃഷ്ണക്ക് ക്ഷേത്രത്തിന്റെ ഉപഹാരം നൽകി ആദരിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ നവരാത്രി മണ്ഡപത്തിൽ ശ്രീമയി, ചിന്മയി, ഗായത്രി , ശ്രേയാദീപു, അഗ്രിമവിശ്വൻ, അഖില, ദീപു .റ്റി, കൃഷ്ണാപ്രദീപ്, ആദിത്യസാബു, ശ്രേയസ് ദിനേശ് എന്നിവർ സംഗീതാർച്ചന നടത്തും.
മൂന്നിന് വൈകുന്നേരം ഹിന്ദുസ്ഥാനി സംഗീതസദസ് ഉണ്ടായിരിക്കും. ട്രസ്റ്റ് സെക്രട്ടറി എസ്.പ്രകാശ്, സംഘാടക സമിതി ജനറൽ കൺവീനർ എസ്.അനിൽകുമാർ കടുക്കറ എന്നിവർ യജ്ഞോത്സവത്തിന് നേതൃത്വം നൽകി.